For the past 5 years, DEMAC has been one of the leading brands in the market, manufacturing and supplying the finest quality WPC/PVC and 3-layer WPC/PVC sheets. All customers, especially builders, interior designers, contractors, carpenters, and even the general public, have recognized the quality and benefits of these products. However, to clarify any doubts and to ensure maximum utility and advantages when using these products, the following general guidelines are provided.
General
- DEMAC is a zero-defect certified company. Each PVC/WPC sheet undergoes multiple quality checks at every stage of production before reaching the customer. However, once the packet is opened, each sheet must be carefully checked to ensure quality.
- WPC/PVC sheets are generally strong products. However, due to their plastic nature, they must be handled carefully while shifting or unloading to avoid damage.
- Always store WPC/PVC sheets in a horizontal position. Otherwise, there is a chance of warping.
- WPC/PVC sheets can be cut using new and sharp machine cutters. Proper support must be provided while cutting.
- When making furniture or other products using PVC/WPC sheets, especially doors or shutters, ensure that door locks, magnets and similar hardware are fixed at the proper distance.
- For doors or shutters above 4 feet in height, use boards of 17mm–18mm thickness. For single-panel doors up to 6–7 feet high, always choose hardware that suits the structure (sliding or hinges-supported doors).
- Customers can consult carpenters, interior designers, or our sales managers to select sheets that best suit their needs. This ensures optimum quality and cost-effectiveness.
Painting
- To paint WPC/PVC sheets, use automotive paints or PU-based paints from reputed companies.
- Spray-gun painting is recommended for the best finish. After painting, allow the sheets to dry thoroughly at normal room temperature.
Lamination
- While laminating sheets, always use laminates of equal thickness and density on both sides (maximum ±1mm).
- Ensure uniform glue thickness, correct temperature, adequate pressure, and sufficient curing time during lamination. Otherwise, product quality may be affected.
- For laminating mica or PVC mica on WPC/PVC sheets, always use PVC-based glues. Fevicol Plastilok is the PVC-based glue recommended by Fevicol for WPC/PVC sheets.
- For more details, contact Fevicol Technical Support or visit the Click Here
- If Plastilok Glue, which requires longer curing time, is used, apply 50–60 kg/cm² pressure for 4–5 hours only.
- After lamination, do not store boards carelessly. Always keep them on a flat surface.
- At present, there are no standard-quality glues available in the market for laminating acrylic sheets on WPC/PVC boards. Therefore, the company does not encourage this usage.
Maintenance
To retain the durability and beauty of furniture and decorative panels made from PVC/WPC sheets, proper maintenance is essential.
- Avoid direct exposure to excessive heat or sunlight.
- Ensure that sheets are free from dust and dirt during installation. Use mild soap or detergents for cleaning. Do not use strong chemicals (like thinner) in excess.
- Although PVC/WPC sheets are strong, sharp or rough objects can cause scratches on the surface. Use protective pads or mats when placing heavy items.
If the above guidelines are not followed while using WPC/PVC sheets for furniture or other purposes, their quality and performance may be affected. The company will not be responsible for any such defects or damages.
DEMAC products are termite-proof and come with a lifetime company guarantee.
The WPC/PVC industry is continuously evolving, and therefore, the above guidelines will be updated from time to time. DEMAC will continue to bring innovative and advanced products to you.
For more details or guidance, please visit our website or contact our customer relations team. Enquire Now
കഴിഞ്ഞ 5 വർഷക്കാലമായി വിപണിയിൽ ഏറ്റവും മേന്മയേറിയ WPC/PVC, 3 ലെയർ WPC/PVC ഷീറ്റുകൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന പ്രധാന ബ്രാൻഡാണ് DEMAC. എല്ലാ ഉപഭോക്താക്കൾക്കും, പ്രത്യേകിച്ച് ബിൽഡേഴ്സ്, ഇന്റീരിയർ ഡിസൈനേഴ്സ്, കോൺട്രാക്ടേഴ്‌സ്, കാർപെന്റേഴ്സ് തുടങ്ങി സാധാരണക്കാരും ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗവും മേന്മയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും നിങ്ങളുടെ സംശയങ്ങൾക്ക് വ്യക്തത വരുത്താനും, ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ പരമാവധി പ്രയോജനങ്ങളും ഗുണങ്ങളും ലഭ്യമാക്കുന്നതിനുമായാണ് താഴെ പറയുന്ന പൊതുവായ നിർദ്ദേശങ്ങൾ നൽകുന്നത്.
ജനറൽ
- DEMAC ഒരു സീറോ-ഡിഫെക്ട് സർട്ടിഫൈഡ് കമ്പനിയാണ്. PVC/WPC ഷീറ്റുകൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിരവധി ഗുണനിലവാര പരിശോധനകൾക്ക് വിധേയമായാണ് ഉപഭോക്താവിലേക്ക് എത്തുന്നത്. എങ്കിലും പാക്കറ്റ് തുറന്ന ഉടൻ ഓരോ ഷീറ്റും പരിശോധിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പാക്കണം.
- WPC/PVC ഷീറ്റുകൾ പൊതുവേ ഉറപ്പുള്ളവയാണ്. പക്ഷേ പ്ലാസ്റ്റിക് സ്വഭാവം കാരണം നീക്കുകയോ ഇറക്കിവെക്കുകയോ ചെയ്യുമ്പോൾ കേടുപാടുകൾ ഒഴിവാക്കാൻ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണം.
- WPC/PVC ഷീറ്റുകൾ കിടത്തി സൂക്ഷിക്കുക. അല്ലെങ്കിൽ വളവ് ഉണ്ടാകാൻ സാധ്യതയുണ്ട്.
- പുതിയ, മൂർച്ചയുള്ള മെഷീൻ കട്ടറുകൾ ഉപയോഗിച്ച് WPC/PVC ഷീറ്റുകൾ മുറിക്കാം. മുറിക്കുന്നതിനിടെ ശരിയായ സപ്പോർട്ട് നൽകണം.
- PVC/WPC ഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറുകളിലോ മറ്റു ഉൽപ്പന്നങ്ങളിലോ, പ്രത്യേകിച്ച് ഡോർ/ഷട്ടറുകളിൽ, ആവശ്യമായ അകലത്തിൽ ഡോർ ലോക്ക്, മാഗ്നെറ്റ് തുടങ്ങിയ ഹാർഡ്‌വെയറുകൾ ശരിയായി സ്ഥാപിക്കുക.
- 4 അടിക്ക് മുകളിലുള്ള ഡോർ/ഷട്ടറുകൾക്ക് 17mm–18mm ഘനമുള്ള ബോർഡുകൾ ഉപയോഗിക്കുക. 6–7 അടി വരെ ഉയരമുള്ള ഒറ്റ പാനൽ ഡോർ ഉപയോഗിക്കുമ്പോൾ അതിന്റെ ഘടന (സ്ലൈഡിംഗ് അല്ലെങ്കിൽ ഹിൻജസ് സപ്പോർട്ടഡ് ഡോർ) അനുസരിച്ച് അനുയോജ്യമായ ഹാർഡ്‌വെയർ മാത്രം തിരഞ്ഞെടുക്കണം.
- ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഷീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് ആശാരിമാരെയും ഇന്റീരിയർ ഡിസൈനർമാരെയും സമീപിക്കാമെന്നതുപോലെ ഞങ്ങളുടെ സെയിൽസ് മാനേജർമാരെയും ബന്ധപ്പെടാവുന്നതാണ്. ഇതിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയും ശരിയായ ചിലവും ഉറപ്പാക്കാം.
പെയിന്റിംഗ്
- WPC/PVC ഷീറ്റുകൾ പെയിന്റ് ചെയ്യുന്നതിനായി പ്രമുഖ കമ്പനികളുടെ ഓട്ടോമോട്ടീവ് പെയിന്റുകളോ PU അധിഷ്ഠിത പെയിന്റുകളോ ഉപയോഗിക്കുക.
- മികച്ച ഫലത്തിനായി സ്പ്രേ ഗൺ ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നത് ശുപാർശ ചെയ്യപ്പെടുന്നു. പെയിന്റ് പൂശിയ ശേഷം സാധാരണ അന്തരീക്ഷ താപനിലയിൽ ഉണങ്ങാൻ അനുവദിക്കുക.
ലാമിനേഷൻ
- ലാമിനേഷൻ ചെയ്യുമ്പോൾ ഷീറ്റുകളുടെ ഇരുവശങ്ങളിലും ഒരേ ഘനവും ഡെൻസിറ്റിയും ഉള്ള (പരമാവധി ±1mm) ലാമിനേറ്റ് ഷീറ്റുകൾ ഉപയോഗിക്കുക.
- ഒരേ കനം, ശരിയായ താപനില, ആവശ്യമായ മർദം, മതിയായ സമയം എന്നിവ ഉറപ്പാക്കിയാണ് ലാമിനേഷൻ നടത്തേണ്ടത്. അല്ലെങ്കിൽ ഗുണനിലവാരം ബാധിക്കും.
- WPC/PVC ഷീറ്റുകളിൽ മൈക്ക, PVC മൈക്ക എന്നിവ ലാമിനേറ്റ് ചെയ്യുന്നതിനായി PVC അധിഷ്ഠിത ഗ്ലൂകൾ മാത്രം ഉപയോഗിക്കുക. Fevicol Plastilok ആണ് Fevicol കമ്പനി നിർദ്ദേശിക്കുന്ന PVC-based glue.
- കൂടുതൽ വിവരങ്ങൾക്ക് Fevicol Technical Support-നെ ബന്ധപ്പെടുകയോ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുകയോ ചെയ്യുക: Click Here
- കൂടുതൽ സമയം ആവശ്യമായ Plastilok Glue ഉപയോഗിക്കുന്നുവെങ്കിൽ, 50–60 kg/cm² വരെ പ്രഷറിൽ 4–5 മണിക്കൂർ മാത്രം മർദം നൽകണം.
- ലാമിനേഷൻ പൂർത്തിയായ ശേഷം ബോർഡുകൾ സമതലത്തിലുള്ള ഇടത്ത് സൂക്ഷിക്കുക.
നിലവിൽ WPC/PVC ഷീറ്റുകളിൽ അക്രിലിക് (Acrylic) ലാമിനേഷൻ ചെയ്യാൻ നിലവാരമുള്ള ഗ്ലൂ വിപണിയിൽ ലഭ്യമല്ല. അതിനാൽ കമ്പനി അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നില്ല.
മെയ്ന്റ്റനൻസ്
PVC/WPC ഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഫർണിച്ചറുകളും അലങ്കാര പാനലുകളും ദീർഘകാലം ഭംഗിയായി നിലനിർത്താൻ മെയ്ന്റ്റനൻസ് നിർബന്ധമാണ്.
- അമിത ചൂടും നേരിട്ടുള്ള സൂര്യപ്രകാശവും പരമാവധി ഒഴിവാക്കുക.
- ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഷീറ്റുകൾ പൊടിയിലും അഴുക്കിലും നിന്ന് സ്വതന്ത്രമാണെന്ന് ഉറപ്പാക്കണം. മൈൽഡ് സോപ്പോ ഡിറ്റർജന്റുകളോ ഉപയോഗിക്കുക. ശക്തമായ കെമിക്കലുകൾ (Thinner മുതലായവ) അമിതമായി ഉപയോഗിക്കരുത്.
- PVC/WPC ഷീറ്റുകൾ ശക്തമായവയാണെങ്കിലും മൂർച്ചയുള്ള വസ്തുക്കൾ ഉപരിതലത്തിൽ പോറൽ ഉണ്ടാക്കാം. ഭാരമുള്ള വസ്തുക്കൾ വെക്കുമ്പോൾ പ്രൊട്ടക്റ്റീവ് പാഡുകൾ അല്ലെങ്കിൽ മാറ്റുകൾ ഉപയോഗിക്കുക.
മുകളിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ WPC/PVC ഷീറ്റുകൾ ഉപയോഗിച്ചാൽ, അവയുടെ ഗുണമേന്മയും ദൈർഘ്യവും ബാധിക്കാം. അത്തരത്തിൽ ഉണ്ടാകുന്ന കേടുപാടുകൾക്കോ ന്യൂനതകൾക്കോ നിർമ്മാണ കമ്പനിക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കില്ല.
DEMAC ഉൽപ്പന്നങ്ങൾ ടെർമൈറ്റ്-പ്രൂഫ് ആണ്, അതിനാൽ കമ്പനി ആജീവനാന്ത ഗ്യാരണ്ടി നൽകുന്നു.
WPC/PVC മേഖലയിലെ പുരോഗതികൾ തുടരുകയാണ്. അതിനാൽ മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെടും. DEMAC തുടർച്ചയായി പുതുമ നിറഞ്ഞ ഉൽപ്പന്നങ്ങൾ നിങ്ങളിലേക്ക് എത്തിക്കും. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ കസ്റ്റമർ റിലേഷൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. Enquire Now