Demac
[email protected] | +91 7736409777
image
×
PVC vs WPC

ഓരോ നിർമ്മിതികൾക്കും തടിയേക്കാൾ മികച്ചത്....

  • Home
  • ഓരോ നിർമ്മിതികൾക്കും തടിയേക്കാൾ മികച്ചത്....

വീട് എന്നത് ഒരു ദീർഘകാല പരിശ്രമത്തിന്റെ ഫലമാണ്. ഒരു വീടിനെ പൂർണ്ണമാക്കുന്നത് അതിന്റെ ഇന്റീരിയർസ് ആണ്. കാലങ്ങളായി വീട് പണിക്കായി മരത്തടിയാണ് ഉപയോഗിച്ച് വരുന്നത് . എന്നാൽ ചിതൽ, കുത്തൽ, വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവ് തുടങ്ങിയവ ഇന്നത്തെ കാലത്തു മരത്തടിയെ തിരഞ്ഞെടുക്കുന്നതിൽ നിന്നും വളരെ പിന്നോട്ട് കൊണ്ട് പോയിരിക്കുന്നു. ഇതിനു പരിഹാരമെന്നോണം ഒരുപാട് മെറ്റീരിയൽസ് ഇന്ന് വിപണിയിൽ ഉണ്ടെങ്കിലും WPC BOARDS ഏറ്റവും ഉയർന്ന ഗുണ നിലവാരത്തോടെ കൂടുതൽ കാലം വീട് ഈടുനിൽക്കുന്നതിനായി ധൈര്യത്തോടെ തിരഞ്ഞെടുക്കുക്കാൻ പറ്റുന്ന ഉല്പന്നമാണ്. അതിൽ തന്നെ ഏതു ബ്രാൻഡ് തിരഞ്ഞെടുക്കണമെന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയിലെ തന്നെ NO.1 1 -3 ലയർ WPC ബോർഡ്സ് ഉല്പാദിപ്പിക്കുന്ന ഡിമാക് ഫർണിച്ചർ ഇന്റീരിയർ നിർമ്മാണത്തിനും നിലവിൽ മരത്തടി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പോരായ്മകൾ പരിഹരിച്ചുകൊണ്ട് ഇന്റീരിയർ ഡിസൈനേഴ്സിന്റെയും എഞ്ചിനീഴ്സിന്റെയും ഇടയിൽ തന്നെ ആദ്യത്തെ ചോയ്സ് ആയി മാറിയിരിക്കുകയാണ്.

മികവുറ്റ 3 പാളികളുള്ള ആധുനിക സാങ്കേതിക വിദ്യ ഡിമാക് WPC ബോർഡ്‌സിനെ വ്യത്യസ്തവും മികവുറ്റതും ആക്കുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നു. ഡെൻസിറ്റി വളരെ പ്രധാനപെട്ട ഘടകമാണ്. 0.62, 0.65, 0.72 g/cm³ ഡെൻസിറ്റിയിൽ ലഭ്യമായ 3 Layer WPC boards, ചിതൽ, വെള്ളം, മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവ ഒന്നും തന്നെ ബാധിക്കാതെ ഫർണിച്ചറുകളെ ദീർഘകാലം നിലനിർത്താൻ സഹായിക്കുന്നു.

ഗുണമേന്മയോടൊപ്പം തന്നെ ഭംഗിയും ഒരു പ്രധാന ഘടകമായിരിക്കുന്ന ഇന്നത്തെ കാലത്തു മനസ്സിനിണങ്ങിയ രീതിയിൽ ഇന്റീരിയർസ് ചെയ്തെടുക്കാൻ ഡിമാക് സഹായിക്കുന്നു. 50 -തിൽ പരം നിറങ്ങളിൽ ഈ ബോർഡ്സ് വിപണിയിൽ ലഭ്യമാണ്. വീടുകളുടെയും ഓഫിസുകളുടെയും ആകർഷത വർധിപ്പിക്കുന്നു. ഉയർന്ന ദൃഢതയും, വെള്ളം കടക്കാത്തതും, പരിസ്ഥിതി സൗഹൃദ ഗുണങ്ങളും ഏറെ ഉള്ള ഈ ഉൽപ്പന്നം ഭാവിയിലെ നിർമാണ ആവശ്യങ്ങൾക്കു ഏറ്റവും അനുയോജ്യമായി മാറ്റുന്ന ഒന്നാക്കി മാറ്റുന്നതാണ്. Cupboards, wall panelling, tv unit back panel, bedrooms, slide doors തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഡിമാക് WPC ബോർഡ്സ് ഉപയോഗിക്കാവുന്നതാണ്. വീട് മാത്രമല്ല ഓഫീസ് പോലുള്ള കൊമേർഷ്യൽ നിർമ്മിതികൾക്കും ഇവ അനുയോജ്യമാണ്.

പാരമ്പര്യ സാങ്കേതിക വിദ്യകളിൽ നിന്ന് വ്യത്യസ്തമായി, DEMAC 3 Layer WPC 100% വെള്ളം കടക്കാത്തതാണ് അതുകൊണ്ട് തന്നെ അടുക്കള, കുളിമുറി പോലുള്ള നനവുള്ള സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണ്. കൂടാതെ, ഇതിന്റെ UV പ്രതിരോധ ശേഷി പ്രകാശത്തിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിച്ച് ഉൽപ്പന്നത്തെ ദീർഘകാലം തിളക്കത്തോടെ നിലനിർത്താൻ സഹായിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് ഏറെ മുൻ‌തൂക്കം നൽകുന്ന ഇന്നത്തെ കാലത്തു പ്രകൃതിയെ നോവിക്കാതെ ഓരോ നിർമ്മിതികളും ഗുണമേന്മയോടെ യാഥാർഥ്യമാക്കാം എന്നത് WPC ബോർഡുകളെ വ്യത്യസ്തമാക്കുന്നു. DEMAC 3 Layer WPC 100% റീസൈക്കിള്‍ ചെയ്യാവുന്നതും, വിഷ രഹിതവുമാണ്, അതിനാൽ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഉൽപ്പന്നമായി ഇത് മാറുന്നു. കൂടാതെ, ഇത് തീ പിടിക്കാത്തതും പ്രതിരോധ ശേഷിയുള്ളതുമാണ്, അത് സുരക്ഷിതവും ദീർഘായുസുമുള്ളതുമാക്കുന്നു.

വീട് നിർമ്മിച്ച ഉടനെയുള്ള പുതുമയും തിളക്കവും പിന്നീട് നഷ്ടമാകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. ഇതിൽ നിന്നും വ്യത്യസ്തമായി ഡിമാക് WPC ബോർഡ്സ് ഏറെ കാലം തിളക്കവും പുതുമയും നഷ്ടപ്പെടാതെ ഫർണിച്ചറിനെയും ഇന്റീരിയർസിനെയും നിലനിർത്തുന്നു. നിങ്ങളുടെ ഓരോ നിർമ്മിതിക്കും ഭംഗിക്കൊപ്പം ഗുണമേന്മയും വാഗ്ദാനം ചെയ്യുന്ന ഡിമാക് WPC ബോർഡ്സ് തിരഞ്ഞെടുക്കൂ.